കോഴിക്കോട് മഴ കുറഞ്ഞു: സ്ഥിതി നിയന്ത്രണ വിധേയമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍

കോഴിക്കോട് മഴ കുറഞ്ഞു: സ്ഥിതി നിയന്ത്രണ വിധേയമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍

August 17, 2018 0 By Editor

കോഴിക്കോട് ജില്ലയില്‍ മഴ കുറഞ്ഞു. സ്ഥിതി നിയന്ത്രണ വിധേയമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. ജില്ലയില്‍ 500 കോടിയുടെ നഷ്ടമെന്ന് പ്രാഥമിക കണക്ക്. ദുരിതാശ്വാസ ക്യാമ്ബുകളില്‍ 24000 പേര്‍ കഴിയുന്നു.

മന്ത്രിമാരായ ടിപി രാമകൃഷ്ണന്‍, എകെ ശശീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ കോഴിക്കോട് അവലോകന യോഗം ചേര്‍ന്നു. ജില്ലയിലെ സാഹചര്യം നിയന്ത്രണ വിധേയമെന്ന് യോഗം വിലയിരുത്തി. ആരും എവിടേയും കുടുങ്ങിക്കിടക്കുന്നില്ല.

2 എന്‍ഡിആര്‍എഫ്, 1യൂണിറ്റ് ആര്‍മി എന്നിവര്‍ കോഴിക്കോട് ക്യാമ്ബ് ചെയ്യുന്നു. ജില്ലാ കളക്ടരെ സഹായിക്കാന്‍ കെ ബിജു ഐഎഎസിന ചുമതലപ്പെടുത്തിയിട്ടുണ്ട്. മനുഷ്യ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നതായി മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
കോഴിക്കോട് ജില്ലയില്‍ പെട്രോള്‍ പമ്ബ് പ്രവര്‍ത്തിക്കുന്നില്ല എന്നത് തെറ്റായ പ്രചരണം ആണെന്നും മന്ത്രി പറഞ്ഞു. മംഗലാപുരത്ത് നിന്ന് കോഴിക്കോട് എത്തുന്നവരെ സഹായിക്കാനായി റെയിവെ സ്റ്റേഷനില്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ട്.

വയനാട്, പാലക്കാട്, കണ്ണൂര്‍, കുറ്റ്യാടി എന്നിവിടങ്ങളിലേക്ക് കെ എസ് ആര്‍ ടി സി സര്‍വീസ് പുനരാരംഭിച്ചതായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. മലയോര പ്രദേശങ്ങളില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുന്ന റൂട്ടുകളില്‍ യാത്രാപ്രശ്‌നം പരിഹരിക്കാനും കെ എസ് ആര്‍ ടി സി സര്‍വീസ് നടത്തും.