പ്രധാനമന്ത്രി കേരളത്തിലെത്തി

പ്രധാനമന്ത്രി കേരളത്തിലെത്തി

August 18, 2018 0 By Editor

തിരുവനന്തപുരം: ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഗവർണർ ജ. പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, മേയർ വികെ പ്രശാന്ത്, ജില്ലാ കളക്ടർ കെ വാസുകി തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.ഇന്ന് രാജ് ഭവനിൽ തങ്ങിയ ശേഷം നാളെ ഹെലികോപ്റ്ററിൽ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായും വിവിധ ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും