മീനച്ചിലാര്‍ നിറഞ്ഞൊഴുകുന്നു: കോട്ടയത്ത് താഴ്ന്ന പ്രദേശങ്ങള്‍ വീണ്ടും വെള്ളത്തിനടിയിലായി

മീനച്ചിലാര്‍ നിറഞ്ഞൊഴുകുന്നു: കോട്ടയത്ത് താഴ്ന്ന പ്രദേശങ്ങള്‍ വീണ്ടും വെള്ളത്തിനടിയിലായി

August 18, 2018 0 By Editor

കോട്ടയം: കോട്ടയം ജില്ലയില്‍ വീണ്ടും കനത്ത മഴ. മീനച്ചിലാര്‍ കരകവിഞ്ഞു. നഗരത്തിലടക്കം താഴ്ന്ന പ്രദേശങ്ങള്‍ വീണ്ടും വെള്ളത്തിനടിയിലാണ്. നാഗമ്പടം, ഇറഞ്ഞാല്‍, നട്ടാശ്ശേരി, കാരപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ ഭാഗത്തുള്ളവര്‍ പ്രളയക്കെടുതികള്‍ അതിജീവിച്ച് തിരികെ വീടുകളില്‍ എത്തിയത്.

എംസി റോഡിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞ ദിവസം പാലാ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വെള്ളം കയറിയിരുന്നു. അതേസമയം, എറണാംകുളം, ഇടുക്കി ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.