പുറം ലോകവുമായി ബന്ധമില്ലാതെ നെല്ലിയാമ്പതി: റോഡും പാലവും ഒലിച്ചുപോയി

പുറം ലോകവുമായി ബന്ധമില്ലാതെ നെല്ലിയാമ്പതി: റോഡും പാലവും ഒലിച്ചുപോയി

August 18, 2018 0 By Editor

നെന്മാറ: പാലക്കാട് ജില്ലയിലെ നെല്ലിയാമ്ബതി പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. പുറം ലോകവുമായി ബന്ധമില്ലാതെ മൂവായിരത്തിലേറെ പേരാണ് നെല്ലിയാമ്ബതിയില്‍ ഒറ്റപ്പെട്ടിരിക്കുന്നത്. റോഡുകള്‍ തകര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനങ്ങളും ദുഷ്‌കരമായിരിക്കുകയാണ്.

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഇവിടേക്കുള്ള റോഡും പാലവും ഒലിച്ചുപോയി. നെല്ലിയാമ്ബതി ചുരത്തില്‍ 40ല്‍ അധികം സ്ഥലത്താണ് ഉരുള്‍പൊട്ടിയത്.

തോട്ടംതൊഴിലാളികളാണ് ഈ മേഖലയില്‍ കൂടുതലായി കുടുങ്ങിക്കിടക്കുന്നത്. ഇവര്‍ക്ക് ഭക്ഷണവും വെള്ളവുമൊന്നും എത്തിക്കാന്‍ കഴിയുന്നില്ല. ഇപ്പോള്‍ താത്കാലികമായി ഒരു പാലം നിര്‍മിച്ച് ഭക്ഷണം എത്തിക്കാനുള്ള നടക്കുകയാണ്.
സൈന്യത്തിന്റെ സഹായം വേണമെന്ന് നെന്മാറ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെടുന്നു.