ദീര്‍ഘദൂര യാത്രക്കാര്‍ക്കായി കൂടുതല്‍ കണക്ഷന്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും

August 18, 2018 0 By Editor

കോട്ടയം: ദീര്‍ഘദൂര യാത്രക്കാരെ സഹായിക്കാനായി റെയില്‍വേ ഇന്ന് കൂടുതല്‍ കണക്ഷന്‍ ട്രെയിനുകള്‍ ഓടിക്കും. ട്രാക്കില്‍ വെള്ളം കയറിയതിനാല്‍ കായംകുളം-കോട്ടയം-എറണാകുളം റൂട്ടില്‍ ഇന്നും വൈകിട്ട് 4 മണി വരെ ട്രെയിന്‍ ഗതാഗതം റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്കു സര്‍വീസുണ്ട്.

്* രാവിലെ എട്ടിനു പുറപ്പെട്ട എറണാകുളം –തിരുവനന്തപുരം പാസഞ്ചറിലെ യാത്രക്കാര്‍ എത്തിയ ശേഷമേ കൊല്ലത്തു നിന്നു ചെന്നൈയിലേക്കുളള അനന്തപുരി എക്‌സ്പ്രസ് പുറപ്പെടൂ.

* 11.30നുളള എറണാകുളം തിരുവനന്തപുരം സ്‌പെഷല്‍ എത്തുന്ന മുറയ്ക്കാകും കൊച്ചുവേളിയില്‍ നിന്നു ബെംഗളൂരു ട്രെയിന്‍ പുറപ്പെടൂ

* 11.30ന് തിരുവനന്തപുരത്തു നിന്നു എറണാകുളത്തേക്കു വരുന്ന പാസഞ്ചര്‍ ട്രെയിന്‍ വൈകിട്ടു നാലു മണിയോടെ എറണാകുളത്തു നിന്നു ചെന്നൈ എഗ്മൂറിലേക്കു സര്‍വീസ് നടത്തും. ആലപ്പുഴ, തിരുവനന്തപുരം, തിരുനെല്‍വേലി വഴിയാകും സര്‍വീസ്.

* തിരുവനന്തപുരത്തു നിന്നു ഹൗറയിലേക്കുളള സ്‌പെഷല്‍ വൈകിട്ട് അഞ്ചിന് പുറപ്പെടും. ഈ ട്രെയിനിനു റിസര്‍വേഷന്‍ ലഭ്യമാണ്. എറണാകുളത്തു നിന്നു എട്ടു മണിക്കും 11.30നുമുളള ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഹൗറ ട്രെയിനില്‍ തുടര്‍യാത്രാ സൗകര്യം ലഭിക്കും.

* തിരുനെല്‍വേലി, മധുര വഴിയുളള സര്‍വീസുകള്‍

12625 തിരുവനന്തപുരം ന്യൂഡല്‍ഹി കേരള 11.15

16316 കൊച്ചുവേളി ബെംഗളൂരു 16.45

22641 തിരുവനന്തപുരം ഇന്‍ഡോര്‍ 17.00