ഗോദാവരി നദി കരകവിഞ്ഞു: ആന്ധ്രപ്രദേശും തെലുങ്കാനയും മുള്‍മുനയില്‍

ഗോദാവരി നദി കരകവിഞ്ഞു: ആന്ധ്രപ്രദേശും തെലുങ്കാനയും മുള്‍മുനയില്‍

August 19, 2018 0 By Editor

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലും തെലുങ്കാനയിലും ഗോദാവരി നദി കരകവിഞ്ഞു. ആന്ധ്രപ്രദേശിലെ 2 ജില്ലകളിലും തെലുങ്കാനയിലെ ഒരു ജില്ലയിലും ജാഗ്രതാ നിര്‍ദേശം നല്‍കി.

സര്‍ ആര്‍തര്‍ കോട്ടണ്‍ ബാരേജില്‍ 12.1 ലക്ഷം ക്യൂസെക്‌സ് വെള്ളമായതോടെ സംസ്ഥാന ദുരന്ത നിവാരണ സേന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്നലെ രാത്രിയോടെ വെള്ളത്തിന്റെ അളവ് 13.15 ക്യൂസെക്‌സ് ആയി ഉയര്‍ന്നു. ഇതോടെ,രണ്ടാമത്തെ മുന്നറിയിപ്പും നല്‍കി. അത്യാഹിത രക്ഷാപ്രവര്‍ത്തന വിഭാഗങ്ങളും കേന്ദ്ര, സംസ്ഥാന ദുരന്തനിവാരണസേനകളും കിഴക്കന്‍ ഗോദാവരി, പശ്ചിമ ഗോദാവരി ജില്ലകളിലെത്തിയിട്ടുണ്ട്.

നദീതീരങ്ങളില്‍ താമസിക്കുന്നവരോട് സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറാന്‍ ആന്ധ്രാ ഉപ മുഖ്യമന്ത്രി എന്‍. ചിനരാജപ്പ നിര്‍ദേശിച്ചു. ആന്ധ്രാ തീരത്തു മൂന്നു മീറ്റര്‍ വരെ ഉയരെ തിരയടിക്കുമെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ (ഇന്‍കോയ്‌സ്) മുന്നറിയിപ്പ് നല്‍കി.