തിരുവന്തപുരം വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വ്വീസുകള്‍ ഇന്ന് ആരംഭിക്കും

തിരുവന്തപുരം വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വ്വീസുകള്‍ ഇന്ന് ആരംഭിക്കും

August 21, 2018 0 By Editor

തിരുവന്തപുരം: കേരളത്തിലെ സ്ഥിതി ശാന്തമായ സാഹചര്യത്തില്‍ തിരുവന്തപുരം വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വ്വീസുകള്‍ ഇന്നുണ്ടാകും. 24 അന്താരാഷ്ട്ര സര്‍വ്വീസുകളും 12 ആഭ്യന്തര സര്‍വ്വീസുകളും ഇന്ന് നടത്തും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വെള്ളത്തില്‍ മുങ്ങിയപ്പോള്‍ അവശ്യ സര്‍വ്വീസുകളെല്ലാം നടത്തിയത് തിരുവന്തപുരത്തായിരുന്നു.

കൊച്ചി വിമാനത്താവളത്തിന് 1000 കോടി രൂപയാണ് പ്രളയത്തില്‍ സംഭവിച്ചത്. ഇവിടെ സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനായുള്ള ജോലികള്‍ നടന്നുവരികയാണ്. യന്ത്രസാമഗ്രികളും 500 താത്കാലിക തൊഴിലാളികളെയുമാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്.

റണ്‍വേയിലെ ചെളി കഴുകിക്കളയുക എന്നതാണ് അടിയന്തരമായി ചെയ്യേണ്ടത്. കൂടാതെ വെള്ളം കയറിയ ടെര്‍മിനുകളിലെ യന്ത്രങ്ങളും വൃത്തിയാക്കി പ്രവര്‍ത്തനക്ഷമമാക്കണം.

വിമാനത്താവളം 26ന് തുറക്കാനുള്ള തീവ്രശ്രമമാണ് നടക്കുന്നതെന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി അധികൃതര്‍ അറിയിച്ചു.