മഴക്കെടുതി: പ്രത്യേക നിയമസഭാ സമ്മേളനം 30ന്

മഴക്കെടുതി: പ്രത്യേക നിയമസഭാ സമ്മേളനം 30ന്

August 21, 2018 0 By Editor

തിരുവനന്തപുരം: കേരളത്തിലെ മഴക്കെടുതി സംബന്ധിച്ച ചര്‍ച്ചയ്ക്കായുള്ള പ്രത്യേക നിയമസഭാ സമ്മേളനം ഈ മാസം 30ന് ചേരും. ഒരു ദിവസമായിരിക്കും സഭ സമ്മേളിക്കുക. പ്രളയം നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും മറ്റും മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിക്കും.

ദുരിതാശ്വാസത്തിന് പ്രത്യേക പാക്കേജിനും മന്ത്രിസഭ അംഗീകാരം നല്‍കി. ദുരിതാശ്വാസത്തിനുള്ള കൂടുതല്‍ ധനാമാഹരണത്തിന് ജിഎസ്ടിയ്ക്ക് പുറമേ 10% സെസ്സും ചുമത്താന്‍ മന്ത്രിസഭാ തീരുമാനിച്ചു.

കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ സെക്രട്ടറിയേറ്റിലെ ജീവനക്കാരുടെ ഓണാവധി തിരുവോണ ദിവസം മാത്രമായി ചുരുക്കി. പ്രധാനമായും സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്കും ദുരിതാശ്വാസവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ക്കുമാണ് അവധി ഒഴിവാക്കിയത്.