എടിഎമ്മില്‍ പണം നിറയ്ക്കുന്ന സമയത്തിന് നിയന്ത്രണം

എടിഎമ്മില്‍ പണം നിറയ്ക്കുന്ന സമയത്തിന് നിയന്ത്രണം

August 21, 2018 0 By Editor

ന്യൂഡല്‍ഹി: രാത്രികാലങ്ങളില്‍ രാജ്യത്തുളള എടിഎമ്മില്‍ പണം നിറയ്ക്കുന്നതിന് നിയന്ത്രണം. നഗരങ്ങളിലുള്ള എടിഎമ്മില്‍ രാത്രി ഒമ്പത് മണികഴിഞ്ഞ് പണം നിറയ്ക്കില്ല. എന്നാല്‍ ഗ്രാമങ്ങളില്‍ ഇതിന്റെ സമയം ആറുമണിയാണ്. നക്‌സല്‍ ബാധിതപ്രദേശങ്ങളില്‍ എടി എമ്മില്‍ പണം നിറയ്ക്കുന്നത് നാല് മണിയാക്കി കുറച്ചിട്ടുമുണ്ട്. കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദ്ദേശപ്രകാരം അടുത്ത വര്‍ഷം ഫെബ്രുവരി എട്ടിന് മുമ്പ് ബാങ്കുകളും ഏജന്‍സികളും നിയന്ത്രണം നടപ്പിലാക്കേണ്ടതാണ്.

ഏകദേശം 15000 കോടിയാണ് പ്രതിതിനം നോണ്‍ ബാങ്കിംഗ് ധനകാര്യ സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യുന്നത്. രാത്രി വൈകിയും ചില സ്ഥാപനങ്ങള്‍ എടി എമ്മില്‍ പണം നിറയ്ക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വന്നത്.

ആയുധധാരികളായ ഒരാള്‍ എടി എമ്മില്‍ പണം നിറയ്ക്കാന്‍ കൊണ്ടു പോകുന്ന വാഹനങ്ങളില്‍ ഉണ്ടായിരിക്കണം. ഇതിനായി വിരമിച്ച പട്ടാളക്കാരുടെ സേവനം ഉപയോഗിക്കാം. എന്നാല്‍ വാഹനത്തില്‍ ഉള്ള എല്ലാവരും പോലിസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉളളവരായിരിക്കണം എന്നും നിര്‍ദ്ദേശമുണ്ട്.