ഗര്‍ഭാശയ പ്രശ്‌നങ്ങള്‍ക്ക് വാഴക്കൂമ്പ്

August 21, 2018 0 By Editor

വാഴക്കൂമ്ബ് പോഷകഗുണമുള്ള ഒന്നാണ്. വാഴക്കൂമ്ബില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളതുകൊണ്ട് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഈ പൂവ് വേദനകള്‍ അകറ്റാന്‍ മികച്ചതാണ്. മുലപ്പാല്‍ വര്‍ധിപ്പിക്കുന്നതിന് വാഴക്കൂമ്ബ് നല്ലതാണ്.

ഇത് രക്തസ്രാവം കുറയ്ക്കുകയും ആരോഗ്യമുള്ള ഗര്‍ഭപാത്രം നല്‍കുകയും ചെയ്യും. വാഴപ്പൂവിലെ ആന്റി ഓക്‌സിഡന്റ് സ്വഭാവം ഈ പ്രശനങ്ങള്‍ അകറ്റുന്നു.ക്യാന്‍സറും ,പ്രായമാകലും കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു.ആന്റി ഓക്‌സിഡന്റ് ഗുണം പൂര്‍ണ്ണമായും ഉപയോഗിക്കാന്‍ വാഴപ്പൂവ് സഹായിക്കും.

അതുപോലെ വാഴപ്പൂവ് ഗര്‍ഭപാത്രത്തിലെ പ്രശനങ്ങള്‍ അകറ്റുന്നു.ആരോഗ്യകരമായ ഗര്‍ഭപാത്രത്തിന് വാഴപ്പൂവില്‍ മഞ്ഞള്‍പ്പൊടിയും ,കുരുമുളകും ജീരകവും ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്.വാഴപ്പൂവ് മഞ്ഞള്‍പ്പൊടിയും ജീരകവും കുരുമുളകും ചേര്‍ത്ത് തിളപ്പിക്കുക. ഉപ്പും കൂടി ചേര്‍ത്ത് ഉപയോഗിക്കുന്നത് ഗര്‍ഭാശയ രോഗങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കും