ബംഗ്ലാദേശില്‍ ലോറിയും ബസും കൂട്ടിയിടിച്ച് 15 പേര്‍ മരിച്ചു

August 26, 2018 0 By Editor

ധാക്ക: ബംഗ്ലാദേശില്‍ ലോറിയും ബസും കൂട്ടിയിടിച്ച് 15 പേര്‍ മരിച്ചു, പത്തിലധികം പേര്‍ക്ക് പരിക്ക്. ബംഗ്ലാദേശിലെ വടക്കുപടിഞ്ഞാറന്‍ ജില്ലയായ നാത്തോറില്‍ ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.

അമിത വേഗതയിലെത്തിയ ലോറിയാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മരിച്ചവരില്‍ പലരെയും തിരിച്ചറിഞ്ഞിട്ടില്ലെന്നും, പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചു.