ഗംഗ കരകവിഞ്ഞു: അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

ഗംഗ കരകവിഞ്ഞു: അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

August 26, 2018 0 By Editor

ഹരിദ്വാര്‍: ഉത്തരാഖണ്ഡില്‍ കനത്ത മഴയെ തുടര്‍ന്ന് ഗംഗ കരകവിഞ്ഞതോടെ പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഹരിദ്വാറിലെ ജലനിരപ്പ് 293.25 മീറ്റര്‍ കടന്നതോടെയാണ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

ഹരിദ്വാറിലും ഋഷികേശിലും ഏതാനും ദിവസങ്ങളായി കനത്ത മഴ തുടരുകയാണ്. പ്രദേശത്ത് പലയിടത്തും മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. തീര്‍ത്ഥാടകരും വിനോദസഞ്ചാരികളും പ്രദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഗംഗയുടെ തീരത്തുള്ളവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.