കണ്ണൂരില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കണ്ണൂരില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

August 26, 2018 0 By Editor

കണ്ണൂര്‍: കണ്ണൂരില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സിപിഎം പ്രവര്‍ത്തകരായ കോളയാട് റഫീഖ്, ബാബു എന്നിവര്‍ക്കാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ സംഘമാണ് ഇരുവരെയും വെട്ടിയത്. അമിത വേഗതത്തില്‍ ബൈക്കോടിച്ചതുമായ സംഘര്‍മാണ് അക്രമണത്തിനു പിന്നിലെ കാരണം. തിരുവോണ നാളില്‍ രാത്രിയിലാണ് സംഭവം.

അക്രമികളെ തിരിച്ചറിഞ്ഞട്ടില്ല. വെട്ടിയ ഉടനെ അക്രമികള്‍ രക്ഷപെടുകയായിരുന്നു. വെട്ടേറ്റവര്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരുടെയും പരുക്ക് ഗുരുതരമല്ല. ഇവരുടെ മൊഴി ഇന്നു രേഖപെടുത്തും. സംഭവത്തില്‍ ആര്‍ക്കെതിരെയും ഇതുവരെ കേസ് എടുത്തിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.