ഒന്നര വര്‍ഷമായി ചുമതലകള്‍ക്കായി കാത്തിരിക്കുകയാണ്: പാര്‍ട്ടി നല്‍കുന്ന പദവി ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ശിവ്പാല്‍ യാദവ്

August 28, 2018 0 By Editor

ഇറ്റാവ : പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതല ഏറ്റെടുക്കാന്‍ തയ്യാറായി നില്‍ക്കുകയാണെന്ന് സമാജ്‌വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ശിവ്പാല്‍ യാദവ്. പാര്‍ട്ടി എന്തെങ്കിലും ചുമതലകള്‍ ഏര്‍പ്പിക്കുമെന്ന പ്രതീക്ഷയിലാണ് താനിപ്പോഴും. കഴിഞ്ഞ ഒന്നര വര്‍ഷമായി താന്‍ ചുമതലകള്‍ക്കായി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ പാര്‍ട്ടി തന്നില്‍ ഒരു ഉത്തരവാദിത്തവും ഏല്‍പ്പിച്ചില്ല യാദവ് പറഞ്ഞു. രക്ഷാബന്ധന്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഇറ്റാവയിലെത്തിയതായിരുന്നു ശിവ് പാല്‍ യാദവ്.

ഒന്നര വര്‍ഷത്തോളം കഴിഞ്ഞു. എത്ര കാലമാണ് ഈ അവഗണന സഹിക്കുക എന്നും അദ്ദേഹം ചോദിച്ചു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിനൊപ്പം മത്‌സരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ശിവ്പാല്‍ യാദവ് വ്യക്തമാക്കി. മുലായം സിങ് യാദവിനെ ബഹുമാനിക്കുന്നു എന്നും താന്‍ അദ്ദേഹത്തോടൊപ്പമാണെന്നും ശിവ് പാല്‍ കൂട്ടിച്ചേര്‍ത്തു.