ഡിഎംകെ അധ്യക്ഷനായി എംകെ സ്റ്റാലിനെ ഏകകണ്ഠമായി തിരഞ്ഞെടുത്തു

ഡിഎംകെ അധ്യക്ഷനായി എംകെ സ്റ്റാലിനെ ഏകകണ്ഠമായി തിരഞ്ഞെടുത്തു

August 28, 2018 0 By Editor

ചെന്നൈ: എംകെ സ്റ്റാലിനെ ഡിഎംകെ അധ്യക്ഷനായി തിരഞ്ഞെടുത്തു. ഡിഎംകെ ജനറല്‍ കൗണ്‍സില്‍ ഏകകണ്ഠമായാണ് എംകെ സ്റ്റാലിനെ അധ്യക്ഷനായി തിരഞ്ഞെടുത്തത്. ചെന്നൈയില്‍ ചേര്‍ന്ന ഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. വൈകീട്ട് ചുമതല ഏറ്റെടുക്കും.

ഡിഎംകെയുടെ 2700 ലധികം പ്രതിനിധികള്‍ ആണ് ജനറല്‍ കൗണ്‍സിലില്‍ പങ്കെടുത്തത്. 49 വര്‍ഷത്തിന് ശേഷമാണ് ഡി എം കെയുടെ പ്രസിഡന്റ് സ്ഥാനത്ത് മാറ്റമുണ്ടാകുന്നത്. ട്രഷറര്‍ ആയി എസ് ദുരൈ മുരുകനേയും തിരഞ്ഞെടുത്തിട്ടുണ്ട്.

ഡി എം കെയുടെ ട്രഷററായിരുന്ന സ്റ്റാലിനെ 2017ലാണ് പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചത്. 1969 മുതല്‍ മരണം വരെ എം കരുണാനിധി ആയിരുന്നു പാര്‍ട്ടി അധ്യക്ഷന്‍. പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിനായി സ്റ്റാലിന്‍ ട്രഷറര്‍ പദം രാജി വച്ച ഒഴിവിലേക്കാണ് ദുരൈ മുരുകന്‍ വരുന്നത്. പാര്‍ട്ടിയുടെ 65 ജില്ലാ സെക്രട്ടറിമാരും ഐക്യകണ്‌ഠേനയാണ് ഇരുവരെയും പിന്തുണച്ചത്.