ഏഷ്യന്‍ ഗെയിംസ്: വെള്ളിയില്‍ തൃപ്തയായി പിവി സിന്ധു

ഏഷ്യന്‍ ഗെയിംസ്: വെള്ളിയില്‍ തൃപ്തയായി പിവി സിന്ധു

August 28, 2018 0 By Editor

ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസ് ബാറ്റ്മിന്റണില്‍ പിവി സിന്ധുവിന് വെള്ളി. സൈന നെഹ്‌വാളിനെ തോല്‍പ്പിച്ചെത്തിയ തായ് സു യിങ്ങായിരുന്നു ഫൈനലനില്‍ സിന്ധുവിന്റെ എതിരാളി.

ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധുവിനെ തായി പരാജയപ്പെടുത്തിയത്. ഭേദപ്പെട്ട പ്രകടനം രണ്ടാം ഗെയിമില്‍ സിന്ധു പുറത്തെടുത്തുവെങ്കിലും തായ്‌വാന്‍ താരത്തെ മറികടക്കുവാന്‍ സിന്ധുവിനായില്ല.

2113, 2116 എന്ന സ്‌കോറിനായിരുന്നു തായിയുടെ വിജയം. ലോക ഒന്നാം നമ്പര്‍ താരമാണ് തായ് സു യിങ്ങ്.