സമൂഹമാധ്യമങ്ങളില്‍ ജനങ്ങള്‍ മാന്യമായ രീതിയില്‍ ഇടപെടണം: നരേന്ദ്രമോദി

സമൂഹമാധ്യമങ്ങളില്‍ ജനങ്ങള്‍ മാന്യമായ രീതിയില്‍ ഇടപെടണം: നരേന്ദ്രമോദി

August 29, 2018 0 By Editor

വാരണാസി:സമൂഹമാധ്യമങ്ങളില്‍ ജനങ്ങള്‍ മാന്യമായ രീതിയില്‍ ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വളരെ നല്ല കാര്യങ്ങള്‍ ചെയ്യാവുന്ന ഇടമാണ് സമൂഹമാധ്യമങ്ങളെന്നും അവ ശരിയായ രീതിയില്‍ ഉപയോഗിക്കണമെന്നും വാരണാസിയില്‍ അദ്ദേഹം പറഞ്ഞു.

‘തെറ്റായ വാര്‍ത്തകളാണ് പലപ്പോഴും പ്രചരിപ്പിക്കപ്പെടുന്നത്. എന്നാല്‍ അതിന്റെ ഗൗരവം അവര്‍ക്ക് മനസ്സിലാകുന്നില്ല. പലപ്പോഴും അത്തരക്കാര്‍ ഉപയോഗിക്കുന്ന വാക്കുകള്‍ അങ്ങേയറ്റം മോശമാണ്. സ്ത്രീകളോട് പോലും പെരുമാറുന്നത് ഇത്തരത്തിലാണെന്ന്’ മോദി വ്യക്തമാക്കി.

ശുചിത്വം പരിസരത്ത് മാത്രമല്ല ഓരോ ആളുകളിലും ഉണ്ടാകണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇക്കാലത്ത് കുടുംബ വഴക്കുകളാണ്
ദേശീയ വാര്‍ത്തയായി വരാറുള്ളത്. അത്തരം അവസ്ഥ മാറണം. പോസിറ്റീവ് വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.

ഗാന്ധി ജയന്തിയോടനുബന്ധിച്ച് സെപ്തംബര്‍ 15 മുതല്‍ ഒക്ടോബര്‍ 2 വരെ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന സ്വച്ഛതാ കി സേവാ കാംപെയിന് എല്ലാവരുടെയും പങ്കാളിത്തമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.