പെപ്‌സിക്കോ 1.05 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തു

August 30, 2018 0 By Editor

തിരുവനന്തപുരം: പെപ്‌സിക്കോയുടെ ജീവകാരുണ്യ വിഭാഗമായ പെപ്‌സിക്കോ ഫൗണ്ടേഷന്‍ സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 1.05 കോടി രൂപ ( 1,50,000 യു.എസ് ഡോളര്‍) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യ്തു. പെപ്‌സിക്കോ ഇന്ത്യ ചെയര്‍മാനും സിഇഒയുമായ അഹമ്മദ് എല്‍ഷെയ്ഖ് തുക മുഖ്യമന്ത്രിക്ക് കൈമാറി. പെപ്‌സിക്കോ ഇന്ത്യ കോര്‍പ്പറേറ്റ് അഫയേഴ്‌സ് വൈസ് പ്രസിഡണ്ട് നീലിമ ദ്വിവേദിയും പങ്കെടുത്തു. പ്രളയത്തെ  തുടര്‍ന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്ന പെപ്‌സിക്കോ വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ദുരിത ബാധിത ജില്ലകളില്‍ 6.78 ലക്ഷം ലിറ്റര്‍ അക്വാഫിന കുടിവെള്ളവും 10,000 കിലോ ക്വാക്കര്‍ ഓട്ട്‌സും വിതരണം ചെയ്യ്തു. സംസ്ഥാനത്തുള്ള കമ്പനി ജീവനക്കാര്‍ ദുരിതാശ്വാസം വിതരണം ചെയ്യുന്നതിനായി പ്രവര്‍ത്തിക്കുകയും ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ നടത്തുന്ന ദുരിതാശ്വാസ – രക്ഷാ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുകയും ചെയ്യ്തു. സംസ്ഥാനത്തിന് പുറത്തുള്ള ജീവനക്കാര്‍ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെ സാമ്പത്തിക സഹായം നല്‍കുമെന്നും പെപ്‌സിക്കോ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.