പ്രകൃതിക്ക് അനുയോജ്യമായ വികസനപ്രവര്‍ത്തനങ്ങളാണ് നമുക്കാവശ്യം: വിഎസ് അച്യുതാനന്ദന്‍

പ്രകൃതിക്ക് അനുയോജ്യമായ വികസനപ്രവര്‍ത്തനങ്ങളാണ് നമുക്കാവശ്യം: വിഎസ് അച്യുതാനന്ദന്‍

August 30, 2018 0 By Editor

തിരുവനന്തപുരം: പ്രകൃതിക്ക് അനുയോജ്യമായ വികസനപ്രവര്‍ത്തനങ്ങളാണ് നമുക്കാവശ്യമെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. കനത്തമഴയാണ് പ്രളയക്കെടുതികള്‍ രൂക്ഷമാക്കിയതെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

പ്രകൃതിയെ മറന്നുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വന്‍ ദുരന്തത്തിന് കാരണമായിട്ടുണ്ട്. അനധികൃതഖനനവും മണ്ണിടിച്ചിലും ദുരന്തം രൂക്ഷമാക്കി. അനധികൃത ക്വാറികളും ഖനന പ്രവര്‍ത്തനങ്ങളും ദുരന്തത്തിന്റെ തീവ്രത കൂട്ടി. മാധവ് ഗാഡ്ഗില്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയെന്ന് ഇപ്പോള്‍ തെളിഞ്ഞു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ ശാസ്ത്രീയമായല്ല, രാഷ്ട്രീയമായാണ് നേരിട്ടത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെയും ഏര്‍പ്പെട്ടിരിക്കുന്നവരെയും അഭിനന്ദിക്കേണ്ടതുണ്ട്. കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ സഹായത്തിനായി കൂട്ടായി പരിശ്രമിക്കണം. ദുരിതാശ്വാസത്തിനൊപ്പം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത ഉണ്ടാകണമെന്നും വി.എസ് പറഞ്ഞു.