യുഎസ് ഓപ്പണ്‍: വില്യംസ് സഹോദരിമാര്‍ നേര്‍ക്കുനേര്‍

യുഎസ് ഓപ്പണ്‍: വില്യംസ് സഹോദരിമാര്‍ നേര്‍ക്കുനേര്‍

August 30, 2018 0 By Editor

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ മൂന്നാം റൗണ്ടില്‍ വില്യംസ് സഹോദരിമാരുടെ നേര്‍ക്കുനേര്‍ പോരാട്ടം. ഇതു മുപ്പതാം തവണയാണ് സെറീന വില്യംസും വീനസ് വില്യംസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്.

ആറു തവണ യുഎസ് ഓപ്പണ്‍ ചാമ്ബ്യനായ സെറീന ജര്‍മനിയുടെ കരീന വിട്ട്‌ഹെഫ്റ്റിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക്(62,62) തകര്‍ത്താണ് മുന്നേറിയത്. രണ്ടു തവണ കിരീടം നേടിയ വീനസ് ഇറ്റലിയുടെ കമില ഗിയോര്‍ഗിയെ(64 75) ആണ് തോല്‍പ്പിച്ചത്.

2017ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലാണ് ഇരുവരും അവസാനമായി നേര്‍ക്കുനേര്‍ വന്നത്. അന്ന് എട്ടാഴ്ച ഗര്‍ഭിണിയായിരുന്ന സെറീന ഫൈനല്‍ ജയിച്ച് കിരീടം സ്വന്തമാക്കി.