നഴ്‌സറി കുട്ടികളെ പഠിപ്പിക്കാന്‍ കീക്കോ ടീച്ചര്‍

നഴ്‌സറി കുട്ടികളെ പഠിപ്പിക്കാന്‍ കീക്കോ ടീച്ചര്‍

August 30, 2018 0 By Editor

ബെയ്ജിങ്: ചൈനയിലെ നഴ്‌സറികളില്‍ കുട്ടികള്‍ വലിയ ത്രില്ലിലാണ്, കാരണം ടീച്ചര്‍ മാറിയിരിക്കുന്നു. അതു മാത്രമല്ല പ്രത്യേകത, ഈ ടീച്ചര്‍ വെറും ടീച്ചറല്ല, കീക്കോ എന്നു പേരുള്ള ടീച്ചര്‍ മനുഷ്യനല്ല, റോബോട്ടാണ്.

60 സെന്റീമീറ്റര്‍ മാത്രം ഉയരമുള്ള അധ്യാപക റോബോട്ടിനു മുഖവും കുട്ടികളെ പഠിപ്പിക്കുന്നതിനായി സ്‌ക്രീനുമുണ്ട്. ചെറിയ ചെറിയ കണക്കുകള്‍ നല്‍കിയും കഥകള്‍ പറഞ്ഞും അവ കുട്ടികളെ കൈയിലെടുക്കുന്നുമുണ്ട്.

ക്ലാസുകള്‍ റെക്കോര്‍ഡ് ചെയ്യാനും മറ്റുമുള്ള സൗകര്യങ്ങള്‍ക്കായി ക്യാമറകള്‍, വോയസ് റെക്കോര്‍ഡര്‍, സെന്‍സര്‍ തുടങ്ങിയവ ഈ റോബോട്ടുകളുടെ ശരീരത്തിലുണ്ട്. ചോദ്യങ്ങള്‍ ചോദിച്ചാല്‍ ഉടനടി ഉത്തരം പറയാനുള്ള ശേഷിയും ഇവയ്ക്കുണ്ട്. കുട്ടികളെ പഠനത്തിലേക്കു നയിക്കുന്നതിന് ഈ റോബോട്ടുകള്‍ വളരെ ഉപകാരപ്പെടുമെന്നാണ് ചൈനയിലെ നഴ്‌സറി അധികൃതരുടെ വാദം.