സ്വത്ത് തര്‍ക്കം: മകന്‍ അച്ഛന്റെ കണ്ണ് വിരലുകൊണ്ട് ചൂഴ്‌ന്നെടുത്തു

സ്വത്ത് തര്‍ക്കം: മകന്‍ അച്ഛന്റെ കണ്ണ് വിരലുകൊണ്ട് ചൂഴ്‌ന്നെടുത്തു

August 30, 2018 0 By Editor

ബംഗളൂരു: സ്വത്ത് വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ അച്ഛന്റെ കണ്ണ് ചൂഴ്‌ന്നെടുത്തു. 65കാരനായ പരമേശ്വറിന്റെ കണ്ണാണ് മകന്‍ അഭിഷേക് ചേതന്‍ (40)ചൂഴ്‌ന്നെടുത്തത്. ബംഗളൂരുവില്‍ ബുധനാഴ്ചയാണ് സംഭവം.

ഒരു ജോലിക്കും പോകാത്ത അഭിഷേക് സ്വത്ത് ഭാഗിക്കുന്നതുമായി ബന്ധപ്പെട്ട് അച്ഛനുമായി വിയോജിപ്പിലായിരുന്നു. ജെ.പി നഗറിലുള്ള വീട് തന്റെ പേരിലാക്കിത്തരണമെന്നായിരുന്നു അഭിഷേക് അച്ഛനോട് ആവശ്യപ്പെട്ടത്. എന്നാല്‍ അഭിഷേകിനും സഹോദരിക്കും തുല്യമായേ അവകാശം വീതിക്കൂവെന്ന് പരമേശ്വര്‍ വ്യക്തമാക്കി. ഇതാടെ വാക്കുതര്‍ക്കമായി അഭിഷേക് അക്രമാസക്തനാവുകയായിരുന്നു.

തുടര്‍ന്ന് അഭിഷേക് വിരലുകളാഴ്ത്തി അച്ഛന്റെ കണ്ണ് ചൂഴ്‌ന്നെടുത്തു. വേദന കൊണ്ട് പരമേശ്വര്‍ അലറിയപ്പോഴേക്കും അഭിഷേക് രക്ഷപ്പെട്ടു. പരമേശ്വറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരു കണ്ണ് പൂര്‍ണമായി നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.