ദുരിത ബാധിത മേഖകളില്‍ വെള്ളം നല്‍കാന്‍ പോയവരെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു

ദുരിത ബാധിത മേഖകളില്‍ വെള്ളം നല്‍കാന്‍ പോയവരെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു

August 30, 2018 0 By Editor

കൊടുങ്ങല്ലൂര്‍: ദുരിത ബാധിത മേഖകളില്‍ വെള്ളം നല്‍കാന്‍ പോയ ദുരിതാശ്വാസ പ്രവര്‍ത്തകരെ ബി.ജെ.പി നേതാക്കള്‍ മര്‍ദ്ദിച്ചു.

വെള്ളവുമായി പോയ ബിജെപി പ്രവര്‍ത്തകര്‍ കൂടി ഉള്‍പ്പെട്ട സംഘത്തെയാണ് ബി.ജെ.പി കൈപ്പമംഗലം ജനറല്‍ സെക്രട്ടറി കെ.പി ശശീന്ദ്രന്റെ നേതൃത്വത്തില്‍ എത്തിയ സംഘം മര്‍ദ്ധിച്ചത്. ബി.ജെ.പി ബാനറില്‍ വെള്ളം വിതരണം ചെയ്താല്‍ മതി എന്ന് ആക്രോശിച്ചാണ് മര്‍ദ്ദനം അഴിച്ചു വിട്ടത്. സംഭവ ശേഷം രാത്രി കെ.പി ശശീന്ദ്രന്‍,കെ.പി ഗിരീഷ്, എം.ആര്‍ ലാലു എന്നിവരടങ്ങിയ സംഘം വീണ്ടും ഇവരെ ആക്രമിച്ചു.

അക്രമത്തില്‍ പരുക്കേറ്റ അനീഷ്, സിയാദ്,ജിബി എന്നിവര്‍ ചികിത്സയില്‍. ആക്രമണത്തിന് നേതൃത്വം നല്‍കിയ ബി.ജെ.പി നേതാക്കള്‍ പൊലീസിനെ ആക്രമിച്ച കേസില്‍ അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.