ശുചീകരണ പ്രവര്‍ത്തനങ്ങളുമായി പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ജീവനക്കാരും

ശുചീകരണ പ്രവര്‍ത്തനങ്ങളുമായി പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ജീവനക്കാരും

August 31, 2018 0 By Editor

നടുവണ്ണൂര്‍: പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ജീവനക്കാരും പറവൂരിനടുത്ത് പുത്തന്‍വേലിക്കര പഞ്ചായത്ത് ഓഫിസും അങ്കണവാടിയും, വീടുകളും ശുചീകരിച്ചു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ജീവനക്കാരും കൂടാതെ ജില്ലാ പഞ്ചായത്ത് അംഗം ശ്രീജ പുല്ലരിക്കല്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷൈമ, പ്രീതി എന്നിവര്‍ ഉള്‍പ്പെടെ 28 പേരാണ് സംഘത്തിലുണ്ടായിരുന്നത്. രാവിലെ എട്ടു മുതല്‍ വൈകീട്ട് ഏഴു വരെ കഠിന പ്രയത്നം നടത്തിയാണ് പഞ്ചായത്ത് ഓഫിസ് ശുചിയാക്കിയതെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു.

മന്ത്രി എ.സി. മൊയ്തീന്‍, വി.ഡി. സതീശന്‍ എംഎല്‍എ എന്നിവര്‍ സ്ഥലത്തെത്തി ഭരണ സമിതി അംഗങ്ങളെയും ജീവനക്കാരെയും അഭിനന്ദിച്ചു. രണ്ടാമത്തെ ദിവസം രണ്ട് ടീമായി പിരിഞ്ഞ് പുത്തന്‍വേലിക്കര അങ്കണവാടിയും അഞ്ച് വീടുകളും ശുചീകരിച്ചു. ശുചീകരണത്തിന് പ്രസിഡന്റ് യശോദ തെങ്ങിട, വൈസ് പ്രസിഡന്റ് പി. അച്യുതന്‍, പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍, സെക്രട്ടറി എല്‍.എന്‍. ഷിജു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.