വെള്ളത്തിലൂടെ വേദനയില്ലാതെ പ്രസവിപ്പിക്കാനുള്ള ശ്രമത്തിനിടെ യുവതി മരിച്ചു: വ്യാജ പ്രകൃതി ചികിത്സകന്‍ അറസ്റ്റില്‍

വെള്ളത്തിലൂടെ വേദനയില്ലാതെ പ്രസവിപ്പിക്കാനുള്ള ശ്രമത്തിനിടെ യുവതി മരിച്ചു: വ്യാജ പ്രകൃതി ചികിത്സകന്‍ അറസ്റ്റില്‍

August 31, 2018 0 By Editor

മലപ്പുറം: അശാസ്ത്രീയമായി പ്രസവ ചികില്‍സ നല്‍കിയതിനെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ പ്രകൃതി ചികിത്സകനെ പോലിസ് അറസ്റ്റ് ചെയ്തു. മമ്ബാട് തോട്ടിന്റക്കര അരിമ്ബ്രക്കുന്ന് വീട്ടില്‍ ആബിര്‍ ഹൈദറിനെയാണ് മലപ്പുറം ഡിവൈ എസ് പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

പറമ്ബിലങ്ങാടി ഓട്ടുകരപ്പുറം മയ്യേരി വീട്ടില്‍ നസീമിന്റെ ഭാര്യ ഷഫ്‌ന(23)യാണ് മരിച്ചത്. ജനുവരി 18ന് മഞ്ചേരി ഏറനാട് ആശുപത്രിയോട് ചേര്‍ന്ന പ്രകൃതി ചികില്‍സാ കേന്ദ്രത്തിലായിരുന്നു സംഭവം.

വെള്ളത്തിലൂടെ വേദനയില്ലാതെ പ്രസവം നടത്താമെന്ന് വിശ്വസിപ്പിച്ചാണ് ചികില്‍സ നല്‍കിയത്. പ്രസവത്തിനിടെ രക്ത സ്രാവമുണ്ടായി. പിന്നീട് വിദഗ്ദ്ധ ചികില്‍സ നല്‍കിയെങ്കിലും ഷഫ്‌നയെ രക്ഷിക്കാനായില്ല.

മൃതദേഹം പുറത്തെടുത്ത് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വീണ്ടും പരിശോധന നടത്തിയിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫിസറുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് മലപ്പുറം ഡി വൈ എസ് പി കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.