ആദ്യ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടം;രാഹുല്‍ പുറത്ത്

August 31, 2018 0 By Editor

സതാംപ്ടണ്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 19 റണ്‍സെടുത്ത ലോകേഷ് രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. രാഹുലിനെ ബ്രോഡ് വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. രാഹുല്‍ റിവ്യൂവിന് പോയെങ്കിലും ഫലമുണ്ടായില്ല.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സ് എന്ന നിലയിലാണ്. 23 റണ്‍സെടുത്ത ശിഖര്‍ ധവാനും മൂന്നു റണ്‍സോടെ ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍.