സേലത്ത് ബസ് അപകടം: മലയാളികളടക്കം ഏഴ് പേര്‍ മരിച്ചു, മുപ്പത് പേര്‍ക്ക് പരിക്ക്

September 1, 2018 0 By Editor

സേലം: സേലത്ത് സ്വകാര്യ ബസ് അപകടത്തില്‍പെട്ട് മലയാളികളടക്കം ഏഴ് പേര്‍ മരിച്ചു, മുപ്പത് പേര്‍ക്ക് പരിക്ക്.

ബെംഗളൂരുവില്‍ നിന്ന് തിരുവല്ലയിലേക്ക് പോവുകയായരുന്ന ബസ് ആണ് അപകടത്തില്‍പെട്ടത്. മരിച്ചവരില്‍ നാലുപേര്‍ മലയാളികളാണെന്നാണ് സൂചന.

മരിച്ച ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആലപ്പുഴ എടത്വാ സ്വദേശി ജിം ജെയിംസിനെയാണ് തിരിച്ചറിഞ്ഞത്. സേലത്തിനടുത്ത് മാമാങ്കം എന്ന സ്ഥലത്തുവച്ചാണ് അപകടമുണ്ടായത്.