ഏഷ്യന്‍ ഗെയിംസ്: വനിതാ ഹോക്കിയില്‍ ഇന്ത്യയുടെ സ്വര്‍ണ മോഹം വെള്ളിയില്‍ പൊലിഞ്ഞു

ഏഷ്യന്‍ ഗെയിംസ്: വനിതാ ഹോക്കിയില്‍ ഇന്ത്യയുടെ സ്വര്‍ണ മോഹം വെള്ളിയില്‍ പൊലിഞ്ഞു

September 1, 2018 0 By Editor

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യന്‍ സ്വര്‍ണ്ണ മോഹം വെള്ളിയില്‍ പൊലിഞ്ഞു. ഫൈനലില്‍ ജപ്പാനോട് 12 എന്ന സ്‌കോറിനാണ് ഇന്ത്യ പരാജയപ്പെട്ടത്.

ആദ്യ പകുതിയില്‍ ഇരു ടീമുകളും 11 എന്ന സ്‌കോറില്‍ സമനിലയില്‍ പിരിയുകയായിരുന്നു. 11ാം മിനുട്ടില്‍ ഷിംസുവിന്റെ ഗോളില്‍ ജപ്പാനാണ് മുന്നിലെത്തിയതെങ്കിലും നേഹ ഇന്ത്യയ്ക്ക് സമനില നേടിക്കൊടുത്തു. 25ാം മിനുട്ടിലാണ് നേഹയുടെ സമനില ഗോള്‍.

ആദ്യമായി വനിതാ ഹോക്കി ഉള്‍പ്പെടുത്തിയ 1982 ഗെയിംസിലാണ് ഇന്ത്യ നേരത്തെ സ്വര്‍ണം നേടിയത്. 1998ല്‍ വെള്ളിയും 2006ലും 2014ലും വെങ്കലവും സ്വന്തമാക്കിയിരുന്നു.