ഭാരതപ്പുഴയില്‍ നിന്ന് അനധികൃതമായി ശേഖരിച്ച 300 ലോഡ് മണല്‍ പിടികൂടി

ഭാരതപ്പുഴയില്‍ നിന്ന് അനധികൃതമായി ശേഖരിച്ച 300 ലോഡ് മണല്‍ പിടികൂടി

September 1, 2018 0 By Editor

തിരൂര്‍: ഭാരതപ്പുഴയില്‍നിന്ന് കടത്തിക്കൊണ്ടുപോകാന്‍ നാലു കടവുകളിലായി ശേഖരിച്ച 300 ലോഡ് മണല്‍ പൊലീസ് പിടികൂടി. തിരുനാവായയിലെ ബന്തര്‍, കനാല്‍ കടവുകളിലും തൃപ്രങ്ങോട്ടെ ബീരാഞ്ചിറ, കുഞ്ചിക്കടവ് എന്നിവിടങ്ങളിലുമാണ് പരിശോധന നടത്തിയത്. ജലനിരപ്പു താഴ്ന്ന് പലഭാഗങ്ങളിലും വെള്ളം വറ്റിത്തുടങ്ങിയതോടെ ഭാരതപ്പുഴയില്‍നിന്നുള്ള മണല്‍ക്കൊള്ളയും സജീവമായിട്ടുണ്ട്. തിരൂര്‍ സിഐ പി.അഹമ്മദ് ബഷീര്‍, എസ്‌ഐ സുമേഷ് സുധാകരന്‍, എഎസ്‌ഐ പി.ഡി.ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മണല്‍ പിടികൂടി നടപടികള്‍ സ്വീകരിച്ചത്.