ജനതാദള്‍ (എസ്) ദേശീയ നിര്‍വാഹകസമിതിയംഗം അഡ്വ. ടി നിസാര്‍ അഹമ്മദ് അന്തരിച്ചു

ജനതാദള്‍ (എസ്) ദേശീയ നിര്‍വാഹകസമിതിയംഗം അഡ്വ. ടി നിസാര്‍ അഹമ്മദ് അന്തരിച്ചു

September 1, 2018 0 By Editor

ജനതാദള്‍ (എസ്) ദേശീയ നിര്‍വാഹകസമിതിയംഗം അഡ്വ. ടി നിസാര്‍ അഹമ്മദ് അന്തരിച്ചു. 63 വയസായിരുന്നു. കണ്ണൂര്‍ എകെജി ആശുപത്രിയിലായിരുന്നു അന്ത്യം. കേരള ബാര്‍ ഫെഡറേഷന്‍ വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, വര്‍ക്കിങ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.

വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് നിസാര്‍ അഹമ്മദ് രാഷ്ട്രിയത്തില്‍ സജീവമായത്. ഭാര്യ: ഉമ്മുല്‍ ഫാസിയ. മക്കള്‍: സജിന്‍, ജിജിന്‍. മരുമക്കള്‍: ഡോ. നദീറ അബ്ദുള്‍ റഹ്മാന്‍. കബറടക്കം ഞായറാഴ്ച പകല്‍ ഒന്നിന് താണ അഹമ്മദീയ ഖബര്‍സ്ഥാനില്‍.