പ്രസവശേഷവും മെലിഞ്ഞ് സുന്ദരിയായിരിക്കാന്‍

പ്രസവശേഷവും മെലിഞ്ഞ് സുന്ദരിയായിരിക്കാന്‍

September 1, 2018 0 By Editor

പ്രസവശേഷം ശരീരം വണ്ണം വെയ്ക്കുന്നത് മിക്ക സ്ത്രീകള്‍ക്കും നിരാശയുണ്ടാക്കുന്ന ഒരു കാര്യമാണ്. പ്രസവത്തിനു മുമ്ബുള്ള ശരീരസൗന്ദര്യം തിരികെ സ്വന്തമാക്കണമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുക പറയും പോലെ അത്ര എളുപ്പമായിരിക്കില്ല. നിങ്ങളുടെ നഷ്ടമായ ശരീരസൗന്ദര്യം തിരികെ ലഭിക്കുന്നതിന് ഇനി പറയുന്ന ടിപ്പുകള്‍ സഹായിക്കും.

ക്രാഷ് ഡയറ്റുകള്‍ ഒഴിവാക്കുക (Avoid crash diets)

ക്രാഷ് ഡയറ്റിംഗിനെ ഭൂരിഭാഗം ഡയറ്റീഷ്യന്മാരും അംഗീകരിക്കുന്നില്ല. ചുരുങ്ങിയ സമയം കൊണ്ട് കൂടുതല്‍ ഭാരം കുറയ്ക്കാമെന്നതാണ് ക്രാഷ് ഡയറ്റിന്റെ മുഖ്യ ആകര്‍ഷണമായി പറയുന്നത്. എന്നാല്‍, വളരെപ്പെട്ടെന്ന് ഭാരം കുറയ്ക്കുമെന്ന അവകാശവാദം നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പ്രസവത്തിനു ശേഷമുള്ള തൈറോയിഡ് പോലെ പോസ്റ്റ്ഡയറ്റ് തകരാറുകള്‍ക്ക് ഇത് കാരണമായേക്കാം. ഡയറ്റിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ചെയ്യാവുന്ന മികച്ച ഒരു കാര്യം ഇതാണ് ഗര്‍ഭകാലത്തുതന്നെ സമീകൃതമായ ഒരു ഭക്ഷണക്രമം പിന്തുടരുക. ഇത് പ്രസവത്തിനു ശേഷവും മികച്ച ഫലം നല്‍കും.

കാല്‍സ്യത്തിന്റെ നില ഉയര്‍ത്തുക (Stock up on calcium)

ഗര്‍ഭകാലത്ത് ശരീരത്തില്‍ നിന്ന് ധാരാളം കാല്‍സ്യം നഷ്ടമാകുന്നു. അതിനാല്‍, പ്രസവശേഷമുള്ള ശരീരഭാരം കുറയ്ക്കുന്നതിന് നിങ്ങളുടെ ശരീരത്തിലെ കാല്‍സ്യത്തിന്റെ നില ഉയര്‍ത്തേണ്ടതുണ്ട്. ഇതിനായി പാല്‍ കുടിക്കാം അല്ലെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം സപ്‌ളിമെന്റുകള്‍ കഴിക്കാം.

മിതമായി കഴിക്കുക (Eat in moderation)

ചില തരത്തിലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കണമെന്നായിരിക്കും നിങ്ങള്‍ക്ക് സാധാരണ ലഭിക്കുന്ന ഉപദേശം. എന്നാല്‍, കരീന കപൂര്‍ ഖാനും അവരുടെ ഡയറ്റീഷ്യനും ഇതില്‍ വിശ്വസിക്കുന്നില്ല. അവര്‍ പറയുന്നത് മിതമായ തോതില്‍ എല്ലാ ഭക്ഷണവും കഴിക്കാമെന്നാണ്. ഉയര്‍ന്ന അളവില്‍ വൈറ്റമിന്‍ ബി12, ഇരുമ്ബ് എന്നിവ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കണമെന്നും ഇവര്‍ ശുപാര്‍ശചെയ്യുന്നു. അവ അച്ചാറിന്റെയോ മധുരത്തിന്റെയോ രൂപത്തിലും കഴിക്കാം, എന്നാല്‍ അമിതമാകരുത്.

ജലീകരണം ഉറപ്പുവരുത്തുക (Stay hydrated)

നിങ്ങള്‍ പഴയ ശരീരപ്രകൃതിയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വെള്ളത്തിനു പ്രാധാന്യം നല്‍കുക! ദിവസം 2 -3 ലിറ്റര്‍ വരെ വെള്ളവും മറ്റു പാനീയങ്ങളും കുടിക്കേണ്ടതുണ്ട്. വെള്ളം, സൂപ്പുകള്‍, ഫ്രഷ് ജ്യൂസുകള്‍ അല്ലെങ്കില്‍ കരിക്കിന്‍വെള്ളം കുടിക്കാം. ഇത് ശരീരഭാരം കുറയ്ക്കുന്നതിനു മാത്രമല്ല, ചര്‍മ്മത്തെ മെച്ചപ്പെടുത്തുകയും ശാരീരികപ്രവര്‍ത്തനങ്ങള്‍ സ്വാഭാവികനിലയിലാക്കുന്നതിനും സഹായിക്കും.

വിശ്വാസം നഷ്ടമാകരുത് (Don’t lose faith)

പ്രസവത്തിനു ശേഷം ആരോഗ്യമുള്ള ഒരു ശരീരം സ്വന്തമാക്കുന്നതിന് ഇതൊരു പ്രധാന ഘടകമാണ്. വളരെ വേഗത്തില്‍ ശരീരഭാരം കുറയ്ക്കുന്നത് അസാധ്യമാണെന്നായിരിക്കും നാം കരുതുക. എന്നാല്‍, നിശ്ചയദാര്‍ഢ്യം പ്രദര്‍ശിപ്പിച്ചാന്‍ അതു സാധ്യമാവും. ഭാരം കുറയ്ക്കുക എന്നത് നിര്‍ബന്ധപ്രേരണ മൂലമാകരുത്. അത് ഒരു രാത്രികൊണ്ട് സാധിച്ചുകളയാമെന്ന വിചാരവുമരുത്. പകരം, അത് ഊര്‍ജസ്വലവും രസകരവുമായ ഒരു പ്രക്രിയയാക്കി മാറ്റാന്‍ ശ്രമിക്കുക.