പ്രഭാസിനെ മാതൃകയാക്കണമെന്ന് കടകംപള്ളി സുരേന്ദ്രന്‍

പ്രഭാസിനെ മാതൃകയാക്കണമെന്ന് കടകംപള്ളി സുരേന്ദ്രന്‍

September 2, 2018 0 By Editor

തിരുവനന്തപുരം: മലയാള സിനിമയിലെ താരങ്ങള്‍ തെലുങ്ക് നടന്‍ പ്രഭാസിനെ മാതൃകയാക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

പ്രളയബാധിതരുടെ പുനരധിവാസത്തിനായി സഹകരണവകുപ്പ് ആവിഷ്‌കരിച്ച ‘കെയര്‍ കേരള’ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയക്കെടുതിയെ തുടര്‍ന്ന് ദുരിതം നേരിടുന്നവര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ പ്രഭാസ് നല്‍കിയിരുന്നു. ഒരു സിനിമയ്ക്കു മാത്രം മൂന്നും നാലും കോടി പ്രതിഫലം വാങ്ങുന്ന നടന്‍മാര്‍ കേരളത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെയര്‍ പദ്ധതി പ്രകാരം 1500 വീടുകള്‍ നിര്‍മിച്ചു നല്‍കാനായി 75 കോടി രൂപ സംഘങ്ങളില്‍ നിന്ന് സമാഹരിക്കാനാണ് സഹകരണവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.