ലോക്കോ പൈലറ്റില്ല: പത്ത് ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി

ലോക്കോ പൈലറ്റില്ല: പത്ത് ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി

September 3, 2018 0 By Editor

സംസ്ഥാനത്ത് ഇന്ന് പത്ത് ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി. ലോക്കോ പൈലറ്റുമാരുടെ തസ്തികകളില്‍ ഏറെക്കാലമായുള്ള ഒഴിവുകള്‍ ഇനിയും നികത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ട്രെയിനുകള്‍ ഓടിക്കാന്‍ ലോക്കോ പൈലറ്റില്ല. ഇത് കാരണമാണ് ഇന്ന് 10 ട്രെയിന്‍ സര്‍വ്വീസ് നിര്‍ത്തലാക്കിയത്.

തിരുവനന്തപുരം ഡിവിഷനിലെ പത്ത് പാസഞ്ചര്‍ തീവണ്ടികള്‍ ഇന്ന് നിര്‍ത്തലാക്കിയിട്ടുണ്ട്. ഗുരുവായൂര്‍-തൃശ്ശൂര്‍, പുനലൂര്‍-കൊല്ലം, ഗുരുവായൂര്‍-പുനലൂര്‍, എറണാകുളം-കായംകുളം സെഷനുകളിലെ പാസഞ്ചര്‍ തീവണ്ടികള്‍ പൂര്‍ണമായും തൃശ്ശൂര്‍-കോഴിക്കോട് പാസഞ്ചര്‍ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.