വിറ്റാമിന്‍ ഗുളികകളുടെ പാര്‍ശ്വഫലങ്ങള്‍

വിറ്റാമിന്‍ ഗുളികകളുടെ പാര്‍ശ്വഫലങ്ങള്‍

September 3, 2018 0 By Editor

ശരീരത്തിന് ഗുണമെന്ന് കരുതി വിറ്റാമിന്‍ ഗുളികകള്‍ അമിതമായ അകത്താക്കുന്നത് നന്നല്ല. ഈ പ്രവണത പലപ്പോഴും ദോഷമാകാനിടയുണ്ട്.അമിതമായ കഴിക്കുന്ന വിറ്റാമിന്‍ ഗുളികകള്‍ ശരീരത്തില്‍ സംഭരിക്കപ്പെടുന്നത് പലതരം പാര്‍ശ്വഫലങ്ങള്‍ക്കും ഇടയാക്കും. വിറ്റാമിന്‍ എ അമിതമാകുന്നത് ചര്‍മ്മം കട്ടികൂടാനും വരണ്ടുണങ്ങാനും മുടികൊഴിച്ചിലിനും കാരണമാകും.

വിറ്റാമിന്‍ സി രക്തത്തിലെ കാത്സ്യത്തിന്റെ അളവ് കൂട്ടും. മാത്രവുമല്ല, വിറ്റാമിന്‍ സി അമിതമാകുന്നത് വൃക്കയില്‍ കല്ല് അടിയാനും വൃക്കസ്തംഭനത്തിനും ഇടയാക്കും. വിറ്റാമിന്‍ ഇയുടെ അമിത ഉപയോഗം പേശികളുടെ ബലം ക്ഷയിപ്പിക്കും. വിറ്റാമിന്‍ ബി കോംപ്ലക്‌സ് ഇനത്തില്‍ പെട്ട വിറ്റാമിന്‍ ബി 6 ഗുളികളുടെ ദീര്‍ഘനാളത്തെ ഉപയോഗം നാഡീഞരമ്പുകള്‍ക്ക് പ്രവര്‍ത്തനത്തകരാറുക്കാനും സാദ്ധ്യതയേറെയാണ്. ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തവര്‍ക്ക് വേണ്ടത്ര ജീവകങ്ങള്‍ ലഭിക്കാന്‍ സമീകൃതവും പോഷകസമ്പുഷ്ടവുമായ ആഹാരം മാത്രം മതി. ഡോക്ടറുടെ നിര്‍ദേശം ഉള്ളപ്പോള്‍ മാത്രമേ വിറ്റാമിന്‍ ഗുളികകള്‍ കഴിക്കാവൂ