പൊലീസുകാരനായ അച്ഛന്റെ സല്യൂട്ട് ഏറ്റുവാങ്ങി ഐപിഎസുകാരി മകള്‍

പൊലീസുകാരനായ അച്ഛന്റെ സല്യൂട്ട് ഏറ്റുവാങ്ങി ഐപിഎസുകാരി മകള്‍

September 3, 2018 0 By Editor

തെലങ്കാന: തെലങ്കാനയിലെ ജഗത്യാല്‍ ജില്ലയിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായ ഉമാമഹേശ്വര ശര്‍മ്മ തന്റെ ഉന്നത ഉദ്യോഗസ്ഥയായ എസ്.പിക്ക് സല്യൂട്ട് നല്‍കുന്നത് കേവലം പ്രോട്ടോകോളിന്റെ ഭാഗമായി മാത്രമല്ല, ഒരു മകള്‍ക്ക് പിതാവിന് നല്‍കാവുന്ന സ്‌നേഹവും അതിലുണ്ട്. ജില്ലാ പൊലീസ് സൂപ്രണ്ടായ സിന്ധു ശര്‍മ്മയ്ക്കാണ് പിതാവിന്റെ സല്യൂട്ട് ഏറ്റുവാങ്ങുവാനുള്ള നിയോഗമുണ്ടായിരിക്കുന്നത്.

ഹൈദരാബാദിലെ കൊങ്കര കാലാനില്‍ ടി.ആര്‍.എസിന്റെ പൊതുയോഗം നടക്കുന്ന സ്ഥലത്താണ് പിതാവും മകളും പൊലീസ് യൂണിഫോമില്‍ കണ്ട് മുട്ടിയത്. അച്ഛന്‍ മകള്‍ക്ക് സല്യൂട്ട് നല്‍കുന്നത് കണ്ട് അടുത്ത് നിന്നവര്‍ക്കും കൗതുകമായി.

മകള്‍ക്ക് പിതാവിന്റെ സല്യൂട്ട് ദേശീയമാദ്ധ്യമങ്ങളിലടക്കം വാര്‍ത്തയായിരിക്കുകയാണ്. മകളെ ഈ നിലയില്‍ കാണാനായതില്‍ അഭിമാനമുണ്ടെന്ന് പറഞ്ഞ ഉമാമഹേശ്വര ശര്‍മ്മ, സല്യൂട്ട് നല്‍കാനായതില്‍ താന്‍ ഭാഗ്യവാനാണെന്നും പറഞ്ഞു. അതേസമയം പിതാവിനൊപ്പം ജോലിചെയ്യാനായതില്‍ സന്തോഷമുണ്ടെന്നാണ് 2014 ബാച്ചില്‍ ഐപിഎസ് നേടിയ മകളുടെ പ്രതികരണം.