മുഖ്യമന്ത്രിക്ക് ആശംസ അറിയിച്ച് ദീപാ നിശാന്ത്

മുഖ്യമന്ത്രിക്ക് ആശംസ അറിയിച്ച് ദീപാ നിശാന്ത്

September 3, 2018 0 By Editor

അമേരിക്കയില്‍ ചികിത്സയ്ക്കായി യാത്രയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണ്ണ ആരോഗ്യവാനായി തിരികെ എത്തട്ടെന്ന് ആശംസിച്ച് ദീപാ നിശാന്ത്. കേരളത്തില്‍ ചെയ്ത് തീര്‍ക്കാന്‍ നിരവധി കാര്യങ്ങളുണ്ടെന്നും, അതിനായി പൂര്‍ണ്ണ ആരോഗ്യത്തോടെ മുഖ്യമന്ത്രിയുടെ മടങ്ങിവരവും കാത്ത് ഒരുപാട് പേര്‍ ഇവിടെ കാത്തിരിക്കുന്നുവെന്നും അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

എന്നാല്‍ കമന്റായി മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയ്ക്ക് പോകുന്നതിനെ വിമര്‍ശിക്കാനെത്തിയവര്‍ക്ക് മറുപടിയും ദീപ നല്‍കുന്നുണ്ട്. വിദേശത്തേക്ക് ചികിത്സയ്ക്കായി പോകുന്ന മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നവര്‍ പത്തുലക്ഷം രൂപയുടെ കോട്ടില്‍ പേരുതുന്നി ഒരാള്‍ തലങ്ങും വിലങ്ങും കറങ്ങുമ്പോള്‍ ആരാധനയോടെ നോക്കുന്നതെന്ന്, പ്രധാനമന്ത്രിയെ ട്രോളിയാണ് മറുപടി നല്‍കിയിരിക്കുന്നത്.