ഓപ്പറേഷന്‍ കനോലി കനാല്‍ പദ്ധതിയില്‍ ആസ്റ്റര്‍ മിംസും

ഓപ്പറേഷന്‍ കനോലി കനാല്‍ പദ്ധതിയില്‍ ആസ്റ്റര്‍ മിംസും

September 3, 2018 0 By Editor

കോഴിക്കോട്: കോഴിക്കോട് നഗരഹൃദയത്തിലൂടെ കടന്ന് പോകുന്ന കനോലി കനാല്‍ ശുചീകരിക്കുന്നതിനുള്ള ഓപ്പറേഷന്‍ കനോലി കനാല്‍ പദ്ധതിയില്‍ ആസ്റ്റര്‍ മിംസും പങ്ക് ചേര്‍ന്നു. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ സന്നദ്ധസംഘമായ ആസ്റ്റര്‍ വോളന്റിയേഴ്‌സിന്റെ നേതൃത്വത്തില്‍ 60 അംഗ സംഘമാണ് കനോലി കനാലിന്റെ എരഞ്ഞിപ്പാലം ഭാഗം വൃത്തിയാക്കിയത്.
കോഴിക്കോട് കളക്ടര്‍ ഡോ യു വി ജോസ്, ആസ്റ്റര്‍ മിംസ് സിഇഒ ഡോ സാന്റി സജന്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.