എയിംസില്‍ വിവിധ തസ്തികകളില്‍ ഒഴിവുകൾ

എയിംസില്‍ വിവിധ തസ്തികകളില്‍ ഒഴിവുകൾ

September 3, 2018 0 By Editor

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്ക സയന്‍സസിലേക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 668 ഒഴിവുകളാണുള്ളത്. നഴ്സിങ് ഓഫീസര്‍ (സ്റ്റാഫ് നഴ്സ് ഗ്രേഡ്II (ജനറല്‍ -424, ഒ.ബി.സി. -84, എസ്.സി. -47, എസ്.ടി. -56)

യോഗ്യത: (1) ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലിന്‍റെ അംഗീകാരമുള്ള സ്ഥാപനത്തില്‍നിന്ന് ബി.എസ്.സി (ഹോണേഴ്സ്) നഴ്സിങ്/ ബി.എസ്.സി (നഴ്സിങ്)/ ബി.എസ്.സി

(2) സ്റ്റേറ്റ്/ ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലില്‍ നഴ്സ്-മിഡ്വൈഫ് രജിസ്ട്രേഷന്‍. അല്ലെങ്കില്‍, ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലിന്‍റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്ന് ജനറല്‍ നഴ്സിങ് മിഡ്വൈഫറിയില്‍ ഡിപ്ലോമ. കുറഞ്ഞത് 50 ബെഡ്ഡുകളുള്ള ആശുപത്രിയില്‍ രണ്ടു വര്‍ഷത്തെ സേവന പരിചയം. സ്റ്റേറ്റ്/ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലില്‍ നഴ്സ് & മിഡ്വൈഫ് രജിസ്ട്രേഷന്‍. സാലറി : 9300-34800 രൂപ, 4600 രൂപ ഗ്രേഡ് പേ   പ്രായം: 21-30 വയസ്സ്

അപേക്ഷാഫീസ് : 3000 രൂപ. എസ്.സി., എസ്.ടി. വിഭാഗക്കാര്‍, വനിതകള്‍, അംഗപരിമിതര്‍ ഫീസ് അടയ്‌ക്കേണ്ടതില്ല. അവസാന തീയതി: സെപ്റ്റംബര്‍ 14. വിശദ വിവരങ്ങള്‍ http://www.aiimsrishikesh.edu.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.