ചാമ്പക്ക കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് ഉത്തമം

ചാമ്പക്ക കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് ഉത്തമം

September 4, 2018 0 By Editor

ഒരു രസത്തിന് ചാമ്പയ്ക്ക കഴിക്കുമ്പോള്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ കൂടി അറിഞ്ഞോളൂ. വിറ്റാമിന്‍ സിയുടെ കലവറയാണിത്. ഒപ്പം വിറ്റാമിന്‍ എ, നാരുകള്‍, കാല്‍സ്യം, തൈമിന്‍, നിയാസിന്‍, ഇരുമ്പ് എന്നിവയും അടങ്ങിയിട്ടുണ്ട്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ശേഷിയുള്ളതിനാല്‍ പ്രമേഹരോഗികള്‍ക്ക് ഉത്തമം. നാരുകളുടെ സാന്നിദ്ധ്യം ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കും. വേനല്‍ക്കാലത്ത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതിന് ഉത്തമ പ്രതിവിധിയാണ് ചാമ്പയ്ക്ക. ചാമ്പയ്ക്കയില്‍ കാണപ്പെടുന്ന നാരുകളും പോഷകങ്ങളും കൊളസ്ട്രോളിനെ കുറയ്ക്കാന്‍ ഉത്തമമാണ്. രക്തക്കുഴലുകളില്‍ അടിയുന്ന കൊഴുപ്പ് നീക്കം ചെയ്ത് രക്തസഞ്ചാരം സുഗമമാക്കുന്നു. ഇതുവഴി ഹൃദയാഘാതം, മസ്തിഷ്‌കാഘാതം എന്നിവ ഉണ്ടാകാനുള്ള സാദ്ധ്യതയും വളരെ കുറയുന്നു. ഫംഗസ്, ചിലതരം ബാക്ടീരിയ അണുബാധ എന്നിവയെ പ്രതിരോധിക്കാന്‍ ശേഷിയുണ്ട്.