പ്രണയാഭ്യര്‍ത്തന നടത്തിയാല്‍ തട്ടിക്കൊണ്ട് വരാം; ബി.ജെ.പി എം.എല്‍.എ

പ്രണയാഭ്യര്‍ത്തന നടത്തിയാല്‍ തട്ടിക്കൊണ്ട് വരാം; ബി.ജെ.പി എം.എല്‍.എ

September 5, 2018 0 By Editor

മുംബൈ: ജന്മാഷ്ടമിദിനത്തില്‍ പ്രസംഗിക്കെ, യുവാക്കളോട് അവരുടെ പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവന്നുതരാമെന്ന് വാക്കുനല്‍കിയ ബി.ജെ.പി എം.എല്‍.എ വിവാദത്തില്‍. ഘാട്കൂപ്പറില്‍നിന്നുള്ള എം.എല്‍.എ രാം കദമാണ് വിവാദപ്രസ്താവനയില്‍ കുടുങ്ങിയത്. മനുഷ്യഗോപുരം തീര്‍ത്ത് ഉയരങ്ങളില്‍ തൂക്കിയിട്ട വെണ്ണക്കുടം ഉടയ്ക്കുന്ന ദഹി ഹണ്ടി ആഘോഷത്തിനിടെയാണ് കദമിന്റെ
വാഗ്ദാനം.

”നിങ്ങള്‍ പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ഥന നടത്തുകയും അവള്‍ അത് നിരസിക്കുകയും ചെയ്താല്‍ നിങ്ങള്‍ മാതാപിതാക്കളെയും കൂട്ടി എന്റെയടുത്ത് വരുക. അവര്‍ക്കുകൂടി പെണ്‍കുട്ടിയെ ഇഷ്ടമായാല്‍ ഞാനവളെ തട്ടിക്കൊണ്ടുവന്ന് നിങ്ങള്‍ക്ക് തരും” -ഇതായിരുന്നു രാം കദമിന്റെ വാക്കുകള്‍.