യു ട്യൂബ് ട്രന്‍ഡിങ്ങില്‍ ഒന്നാമതായി തീവണ്ടിയിലെ ഗാനം

September 6, 2018 0 By Editor

യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തിയിരിക്കുകയാണ് ടൊവിനോയുടെ ‘തീവണ്ടി’യിലെ ഒരു തീപ്പെട്ടിക്കും വേണ്ട എന്ന ഗാനം. തികച്ചും വ്യത്യസ്തമാണ് ഈ പാട്ടിലെ സീനുകള്‍. ടൊവിനോയുടെ കഥാപാത്രത്തിന്റെ പുകവലി ശീലം മാറ്റിയെടുക്കാന്‍ വീട്ടുകാരും സുഹൃത്തുക്കളും നാട്ടുകാരും ഒറ്റക്കെട്ടായി നിന്നു പരിശ്രമിക്കുന്നതാണ് പ്രമേയം.
സെപ്തംബര്‍ 7ന് ചിത്രം തിയേറ്ററുകളിലെത്തും. സൈജു കുറുപ്പ്, സംയുക്താ മേനോന്‍, സുധീഷ്, വിജിലേഷ് തുടങ്ങിയവരാണ് ഗാന രംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖ നടി സംയുക്ത മേനോനാണ് നായികയാവുന്നത്. ചിത്രത്തില്‍ തൊഴില്‍രഹിതനായ ബിനീഷ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ടൊവിനോയുടെ കാമുകിയുടെ റോളിലാണ് നടി എത്തുന്നത്.

ടൊവിനോയ്ക്കു പുറമെ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൈജു കുറുപ്പ്, സുരഭി ലക്ഷ്മി, സുധീഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കോഴിക്കോട് ജില്ലയിലെ പയ്യോളിയിലാണ് ചിത്രത്തിന്റെ പ്രധാനഭാഗങ്ങള്‍ ചിത്രീകരിച്ചത്.

ആക്ഷേപ ഹാസ്യരീതിയില്‍ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ദുല്‍ഖറിന്റെ സെക്കന്‍ഡ് ഷോയ്ക്കായി രചന നിര്‍വ്വഹിച്ച വിനി വിശ്വലാലാണ്.