പൊതുമേഖല ബാങ്കുകള്‍ വായ്പാ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു

പൊതുമേഖല ബാങ്കുകള്‍ വായ്പാ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു

September 6, 2018 0 By Editor

ഡല്‍ഹി: പൊതുമേഖല ബാങ്കുകള്‍ വായ്പാ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. 0.05 ശതമാനം മുതല്‍ 0.20 ശതമാനം വരെയാണ് വര്‍ദ്ധിപ്പിച്ച പുതിയ പലിശ നിരക്ക്.

ബാങ്ക് ഓഫ് ബറോഡ 0.05 ശതമാനത്തിന്റെ വര്‍ദ്ധനയാണ് നടത്തിയിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഏതാനും ദിവസം മുന്‍പ് വായ്പ പലിശ നിരക്കുകളില്‍ 0.20 ശതമാനത്തിന്റെ വര്‍ദ്ധനവ് വരുത്തിയിരുന്നു. പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് പലിശ നിരക്കുകളില്‍ 0.15 ശതമാനവും വര്‍ദ്ധിപ്പിച്ചു.