പുത്തന്‍ സ്മാര്‍ട്‌ഫോണ്‍ വിവോ വി11 അവതരിപ്പിച്ചു

പുത്തന്‍ സ്മാര്‍ട്‌ഫോണ്‍ വിവോ വി11 അവതരിപ്പിച്ചു

September 6, 2018 0 By Editor

വിവോയുടെ സ്മാര്‍ട്ഫോണ്‍ വിവോ വി11 പ്രോ ഇന്ത്യയില്‍ അവതരിപ്പിച്ചു. ആമസോണ്‍ ഇന്ത്യയിലും ഫോണ്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 25,000 രൂപയാകും ഫോണിന്റെ ഏകദേശ വില.

ഫോണിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളില്‍ ഒന്ന് വാട്ടര്‍ഡ്രോപ്പ് ഡിസ്പ്ലേ നോച്ച് ആണ്. അതുപോലെതന്നെ ഇന്‍ ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനറും എടുത്തുപറയേണ്ട മറ്റൊരു സവിശേഷതയാണ്.

156 ഗ്രാം ഭാരമാണ് ഫോണിന്. 6.41 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, 19:5:9 ആസ്‌പെക്ട് റേഷ്യോ എന്നിവയാണ്.

കൂടാതെ 2.2 ഏഒ്വ ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസര്‍, 6ജിബി റാം, 128ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയും ഫോണിലുണ്ടാകും. കൂടാതെ 256ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്റ്റോറേജ് വര്‍ധിപ്പിക്കാം. 3400 എംഎഎച്ച് ആണ് ബാറ്ററി. ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 25എംപി സെല്‍ഫി ക്യാമറയാണ്. 12 എംപി 5 എംപി ഡ്യുവല്‍ പിക്സല്‍ റിയര്‍ ക്യാമറകളുമുണ്ട്.