യാത്രക്കാര്‍ക്കു ശല്യമാവുന്ന വിധത്തില്‍  ലഗേജുകള്‍ കയറ്റുന്നതിനെതിരേ റെയില്‍വേ

യാത്രക്കാര്‍ക്കു ശല്യമാവുന്ന വിധത്തില്‍ ലഗേജുകള്‍ കയറ്റുന്നതിനെതിരേ റെയില്‍വേ

September 6, 2018 0 By Editor

കണ്ണൂര്‍: യാത്രക്കാര്‍ക്കു ശല്യമാവുന്ന വിധത്തില്‍ പാസഞ്ചറില്‍ ലഗേജുകള്‍ കയറ്റുന്നതിനെതിരേ റെയില്‍വേ പോലീസ് നടപടികള്‍ തുടങ്ങി.

കണ്ണൂര്‍-മംഗലാപുരം പാസഞ്ചറില്‍ അനധികൃതമായി കടത്തുകയായിരുന്ന ലഗേജ് റെയില്‍വേ സ്‌ക്വാഡ് പിടികൂടി. ഇന്നലെ രാവിലെ കണ്ണൂരില്‍ നിന്നും പുറപ്പെട്ട പാസഞ്ചറില്‍ നല്ല തിരക്കായിരുന്നു. കമ്പാര്‍ട്ട്‌മെന്റിനകത്തു പലയിടത്തും ലഗേജുകള്‍ കുത്തിനിറച്ചതിനെത്തുടര്‍ന്നു യാത്രക്കാര്‍ ബഹളംവച്ചു. കംപാര്‍ട്ട്‌മെന്റില്‍ ലഗേജിന്റെ കൂടെ ആള്‍ ഇല്ലായിരുന്നു. ടിക്കറ്റ് പരിശോധനയ്ക്കിടെ ശ്രദ്ധയില്‍പ്പെട്ട സ്‌ക്വാഡ് ചെറുവത്തൂരില്‍ ലഗേജ് ഇറക്കുകയായിരുന്നു. ഒന്‍പതു വലിയ പെട്ടികളില്‍ ബേക്കറി ഐറ്റംസ് ആയിരുന്നു. ആളില്ലാതെ കയറ്റുന്ന ലഗേജുകള്‍ ഓരോ സ്റ്റേഷനില്‍ നിന്നും ഇറക്കാന്‍ ആളെത്തുകയാണു പതിവ്. ലഗേജുകള്‍ കാരണം മിക്ക ദിവസങ്ങളിലും യാത്രക്കാര്‍ ബഹളംവയ്ക്കുന്നതു പതിവായിരുന്നു.