ബലൂണ്‍ പൊട്ടിച്ചു: പന്ത്രണ്ടുവയസുകാരനായ ദളിത് ബാലനെ അഞ്ച് പേര്‍ ചേര്‍ന്ന് അടിച്ചുകൊന്നു

ബലൂണ്‍ പൊട്ടിച്ചു: പന്ത്രണ്ടുവയസുകാരനായ ദളിത് ബാലനെ അഞ്ച് പേര്‍ ചേര്‍ന്ന് അടിച്ചുകൊന്നു

September 7, 2018 0 By Editor

ലക്‌നോ: ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തില്‍ അലങ്കരിച്ച ബലൂണ്‍ പൊട്ടിച്ചതിന് ദളിത് ബാലനെ അഞ്ച് പേര്‍ ചേര്‍ന്ന് അടിച്ചുകൊന്നു. അലിഗഡിലെ നദ്രോയിലാണ് യുവാക്കളുടെ മര്‍ദ്ദനമേറ്റ് പന്ത്രണ്ടുവയസുകാരന്‍ കൊല്ലപ്പെട്ടത്.

ജന്മാഷ്ടമി ആഘോഷങ്ങളോടനുബന്ധിച്ചായിരുന്നു ക്ഷേത്രം അലങ്കരിച്ചിരുന്നത്. കുട്ടിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്താണ് മര്‍ദന വിവരം പുറത്തറിയിച്ചത്.

ബലൂണില്‍ തൊട്ടയുടനെ പൊട്ടിപ്പോയതായി സുഹൃത്ത് പറയുന്നു. ഇതോടെ ക്ഷേത്രത്തില്‍നിന്നും അഞ്ചു പേര്‍ ഇറങ്ങിവന്ന് ബാലനെ മര്‍ദിച്ചു. ഈ സമയം സുഹൃത്ത് ഓടിപ്പോയി കുട്ടിയുടെ അമ്മയെ വിവരം അറിയിച്ചു.

ഇവര്‍ ക്ഷേത്രത്തില്‍ എത്തിയപ്പോഴേക്കും മര്‍ദനമേറ്റ് അവശനിലയിലായിരുന്നു കുട്ടി. ഉടന്‍ തന്നെ അടുത്തുള്ള ക്ലിനിക്കിലും ഇവിടെനിന്ന് ജില്ലാ ആശുപത്രിയിലും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.