ഇന്‍സ്റ്റാഗ്രാമിലൂടെയും ഇനി ഷോപ്പിങ് ചെയ്യാം

ഇന്‍സ്റ്റാഗ്രാമിലൂടെയും ഇനി ഷോപ്പിങ് ചെയ്യാം

September 7, 2018 0 By Editor

ഇന്‍സ്റ്റഗ്രാം സ്വന്തമായി ഷോപ്പിങ് ആപ്ലിക്കേഷന്‍ ഒരുക്കുന്നതായി റിപ്പോര്‍ട്ട്. ഐജി ഷോപ്പിങ് എന്നായിരിക്കും ഈ ആപ്പിന്റെ പേരെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ വാര്‍ത്തയെ കുറിച്ച് ഇന്‍സ്റ്റഗ്രാം ഇതുവരെ പ്രതികരിച്ചിട്ടില്ല. ആപ്പിന്റെ നിര്‍മാണ പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

രണ്ടരക്കോടിയോളം വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ടുണ്ട്. അതില്‍ 20 ലക്ഷം അക്കൗണ്ടുകള്‍ പരസ്യദാതാക്കളാണ്. ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളില്‍ അഞ്ചില്‍ നാല് പേരും ഏതെങ്കിലും ഒരു വ്യവസായ സ്ഥാപനത്തിന്റെ അക്കൗണ്ട് ഫോളോ ചെയ്യുന്നവരാണ്. അത്തരം സ്ഥാപനങ്ങള്‍ക്ക് പ്രത്യേകമായി ഒരു ആപ്പ് ലാഭമുണ്ടാക്കുന്നതിനുള്ള പുതിയ വഴിതുറക്കുന്നതായിരിക്കും.