അഭിമന്യു വധം: ഒരാള്‍കൂടി പിടിയില്‍

അഭിമന്യു വധം: ഒരാള്‍കൂടി പിടിയില്‍

September 7, 2018 0 By Editor

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍കൂടി പിടിയിലായി. നെട്ടുര്‍ സ്വദേശി അബ്ദുള്‍ നാസര്‍ ആണ് പിടിയിലായത്. ഇതോടെ കേസില്‍ 18 പേര്‍ അറസ്റ്റിലായി.

എസ്ഡിപിഐ ക്യാമ്ബസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് മൂന്നാര്‍ വട്ടവട സ്വദേശിയായ അഭിമന്യുവിനെ കുത്തിക്കൊന്നത്. ക്യാമ്ബസ് ഫ്രണ്ട് കൊച്ചി എരിയാ ട്രഷറര്‍ റെജീബ് അടക്കമുള്ളവര്‍ അറസ്റ്റിലയായവരിലുണ്ട്.