പി.കെ ശശിക്കെതിരായ പരാതി ബൃന്ദ്രാ കാരാട്ട് മൂടിവെച്ചു; കെ.സുരേന്ദ്രന്‍

പി.കെ ശശിക്കെതിരായ പരാതി ബൃന്ദ്രാ കാരാട്ട് മൂടിവെച്ചു; കെ.സുരേന്ദ്രന്‍

September 7, 2018 0 By Editor

തിരുവനന്തപുരം: സ്വന്തം ഭര്‍ത്താവിന്റെ ഗ്രൂപ്പുകാരായ കേരളത്തിലെ സി.പി.എം നേതൃത്വത്തിന് തലവേദനയുണ്ടാവാതിരിക്കാനാണ് പി.കെ.ശശിക്കെതിരായ പരാതി ബൃന്ദാ കാരാട്ട് മൂടിവച്ചതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ആരോപിച്ചു. രാജ്യം മുഴുവന്‍ നടന്ന് മഹിളകളെ ഉദ്ധരിക്കാന്‍ നടക്കുന്ന താങ്കള്‍ ഈ കാപട്യം കാണിക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

കാപട്യമേ നിന്റെ പേരോ ബൃന്ദാ കാരാട്ട്. ആഗസ്റ്റ് 14 നു കിട്ടിയ പരാതി എന്തു ചെയ്തു എന്നാണ് താങ്കളിപ്പോള്‍ പറയുന്നത്? രാജ്യത്തെ നിയമവ്യവസ്ഥയെക്കുറിച്ച് എല്ലാമറിയുന്ന താങ്കള്‍ ഇതായിരുന്നോ ചെയ്യേണ്ടിയിരുന്നത്? എന്തുകൊണ്ട് ആ പരാതിയില്‍ ഇത്രയും ദിവസം അടയിരുന്നു? എന്തുകൊണ്ട് ആ പരാതി പൊലീസിനു കൈമാറിയില്ല? പരാതിക്കാരി സ്വന്തം പാര്‍ട്ടിക്കാരിയാണെന്ന ബോധ്യം പോലും താങ്കള്‍ക്കുണ്ടായില്ലല്ലോ. പരാതിക്കാരി സീതാറാം യെച്ചൂരിയെ സമീപിച്ചില്ലായിരുന്നെങ്കില്‍ ഈ വാര്‍ത്ത പോലും പുറംലോകം അറിയുമായിരുന്നോ? സ്വന്തം ഭര്‍ത്താവിന്റെ ഗ്രൂപ്പുകാരായ സി. പി. എം കേരളസംസ്ഥാന നേതൃത്വത്തിന് തലവേദനയുണ്ടാവാതിരിക്കാന്‍ വേണ്ടി മാത്രമാണ് താങ്കള്‍ ഈ പരാതി മൂടിവെച്ചത്. രാജ്യം മുഴുവന്‍ നടന്ന് മഹിളകളെ ഉദ്ധരിക്കാന്‍ നടക്കുന്ന താങ്കള്‍ ഈ കാപട്യം കാണിക്കാന്‍ പാടില്ലായിരുന്നു സുരേന്ദ്രന്‍ പറഞ്ഞു.