ഭക്ഷണ ക്രമീകരണത്തിലൂടെ പ്രമേഹം ഒഴിവാക്കാം

ഭക്ഷണ ക്രമീകരണത്തിലൂടെ പ്രമേഹം ഒഴിവാക്കാം

September 8, 2018 0 By Editor

പ്രായത്തിനും പൊക്കത്തിനും അനുസൃതമായി ശരീരഭാരം ക്രമീകരിക്കാന്‍ പ്രമേഹരോഗികള്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവ കൃത്യസമയത്ത് കഴിക്കുക. എന്നാല്‍ ഇടവേളകളില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണം ബേക്കറി പലഹാരങ്ങള്‍ എന്നിവ ഒഴിവാക്കുക.
നാരുകളടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക. തവിടുകളയാത്ത ധാന്യങ്ങള്‍, കൊഴുപ്പുകുറഞ്ഞ പാല്‍ ഉത്പന്നങ്ങള്‍, കോഴിയിറച്ചി എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. മാംസം കഴിക്കാത്തവര്‍ പയറുവര്‍ഗങ്ങള്‍, പനീര്‍ എന്നിവ കഴിക്കുക. മധുരമില്ലാത്ത കട്ടന്‍ചായ, ഉപ്പിട്ട നാരങ്ങാവെള്ളം, മോരുംവെള്ളം എന്നിവയാണ് പ്രമേഹരോഗികള്‍ക്ക് ഉത്തമമായ പാനീയങ്ങള്‍.

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം ഡയറ്രില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. അമിതമായ വിശപ്പിനെ നിയന്ത്രിക്കാനും ഗ്‌ളൂക്കോസ് നില ഉയരാതെ നോക്കാനും ഇത് സഹായിക്കും. മത്സ്യം കഴിക്കുന്നത് ശീലമാക്കുക. മത്തി, അയല, കൊഴുവ തുടങ്ങിയ മത്സ്യങ്ങളില്‍ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. പ്രമേഹരോഗികള്‍ ഒരു നേരം പോലും ഭക്ഷണം ഉപേക്ഷിക്കുന്നത് നല്ലതല്ല.