ബിജെപിയും കോണ്‍ഗ്രസും അഴിമതിയില്‍ മുങ്ങിക്കുളിക്കുന്നവരാണ്: അരവിന്ദ് കെജ്‌രിവാള്‍

ബിജെപിയും കോണ്‍ഗ്രസും അഴിമതിയില്‍ മുങ്ങിക്കുളിക്കുന്നവരാണ്: അരവിന്ദ് കെജ്‌രിവാള്‍

September 9, 2018 0 By Editor

നോയിഡ: ബിജെപിയും കോണ്‍ഗ്രസും അഴിമതിയില്‍ മുങ്ങിക്കുളിക്കുന്നവരാണെന്ന് ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാള്‍.

അഴിമതിയില്‍ മുഴുകിയത് കൊണ്ടാണ് കോണ്‍ഗ്രസ് സര്‍ക്കാരിനെ അഞ്ചു വര്‍ഷം മുമ്പ് ജനങ്ങള്‍ അധികാരത്തില്‍ നിന്നും പുറത്താക്കിയതെന്നും ബിജെപി മാറ്റം കൊണ്ടുവരുമെന്ന് അവര്‍ പ്രതീക്ഷിച്ചെന്നും എന്നാല്‍ രണ്ടു പാര്‍ട്ടികളും അഴിമതിയില്‍ മുങ്ങിക്കുളിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനേക്കാളേറെയായി അഴിമതി നടത്തുന്നവരായി ബിജെപി മാറി കഴിഞ്ഞു. കോണ്‍ഗ്രസ് ടുജി അഴിമതി നടത്തിയെങ്കില്‍ ബിജെപി സഹാറാബിര്‍ള ഡയറി കുംഭകോണമാണ് നടത്തിയത്. കോണ്‍ഗ്രസിന് ബോഫോഴ്‌സ് അഴിമതിയാണെങ്കില്‍ ബിജെപി സമാനമായ റാഫേല്‍ അഴിമതി നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.